ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് വീടിനുള്ളിൽ തൂങ്ങിമരിച്ചു.

.അഞ്ചൽ (കൊല്ലം) ∙ ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ഭർത്താവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അഞ്ചൽ കരുകോണിലാണു സംഭവം. ബിസ്മി മൻസിൽ ഷാജഹാൻ (65) ആണു മരിച്ചത്. ഗുരുതര പരുക്കുകളോടെ ഭാര്യ അനീസ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.2023 സെപ്തംബർ .5 ന് രാവിലെ പത്തോടെയായിരുന്നു സംഭവം.

വാക്കുതർക്കത്തെ തുടർന്നാണ് ഷാജഹാൻ ഭാര്യടെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്.അനീസ വെട്ടേറ്റു രക്തം വാർന്ന് കിടക്കുമ്പോൾ ഷാജഹാൻ കിടപ്പുമുറിയിൽ കയറി ഫാനിൽ തൂങ്ങുകയായിരുന്നു. രക്തത്തിൽ കുളിച്ചു കിടന്ന അനീസയെ അയൽവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്.

വീടിനുള്ളിൽ കയറി കതകടച്ച ഷാജഹാൻ ഏറെ നേരം കഴിഞ്ഞും പുറത്തിറങ്ങാത്തതിനെത്തുടർന്നു നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണു കിടപ്പു .മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥിരമായി മദ്യപിക്കുന്ന ഷാജഹാൻ ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു. മരുമകൾ ജോലിക്കും പേരക്കുട്ടികൾ സ്കൂളിലും പോയ സമയത്തായിരുന്നു സംഭവം നടന്…

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →