കാട്ടാക്കടയിൽ വയോധികനെ ബന്ധുക്കൾ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ കസ്റ്റഡിയിൽ

.
തിരുവനന്തപുരം : തിരുവനന്തപുരം കാട്ടാക്കടയിൽ ബന്ധുക്കൾ ചേർന്ന് വയോധികനെ മർദിച്ചു കൊലപ്പെടുത്തി. . പൂവച്ചൽ പാറമുകൾ സ്വദേശി ജലജൻ ആണ് കൊല്ലപ്പെട്ടത്. സഹോദരിയുടെ മകളുടെ ഭർത്താവും ബന്ധുക്കളും ചേർന്നാണ് ഇദ്ദേഹത്തെ മർദ്ദിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം. .2023 സെപ്തംബർ 5 ചൊവ്വാഴ്ചയാണ് സംഭവം .സഹോദരിയുടെ മകളുടെ ഭർത്താവ് സുനിൽ, സുനിലിന്റെ സഹോദരൻ സാബു എന്നിവരെ ചൊവ്വാഴ്ച വൈകിട്ടുതന്നെ പൊലീസ് പിടികൂടി.

ക്രൂരമായി മർദിച്ചതിന് ശേഷം കല്ലുപയോഗിച്ച് മുഖത്തിടിച്ചാണ് ജലജനെ ബന്ധുക്കൾ കൊല ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുകയാണെന്നും കൂടുതൽ വിവരങ്ങൾ ഉടൻ ലഭ്യമാവുമെന്നും പൊലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →