പെരുമ്പാവൂർ രായമംഗലത്ത് യുവാവ് വീട്ടിൽ അതിക്രമിച്ച് കയറി മൂന്ന് പേരെ കൊലപ്പെടുത്താൻ ശ്രമിച്ചു. രായമംഗലം കണിയാട്ട് ഔസേപ്പ്, ഭാര്യ ചിന്നമ്മ, മകൾ നഴ്സിംഗ് വിദ്യാർത്ഥിനി അൽക്ക എന്നിവർക്കാണ് പരിക്കേറ്റത്. അൽക്കയുടെ പരിക്ക് ഗുരുതരമാണ്. ഇവർക്ക് കഴുത്തിനും തലയ്ക്കും പരിക്കുണ്ട്.
ഉച്ചയ്ക്ക് 12.45 ഓടെയാണ് സംഭവം. മാരകായുധവുമായെത്തിയ യുവാവ് വീടിനുള്ളിൽ അതിക്രമിച്ച് കയറി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പരിക്കേറ്റവരെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുതരമായി പരിക്കേറ്റ അൽക്കയെ കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ഇരിങ്ങോൾ സ്വദേശി എൽദോസാണ് പ്രതിയെന്ന സംശയത്തിലാണ് പൊലീസ്.