ഇംഫാല്‍: നാലുമാസമായി തുടരുന്ന വംശീയ കലാപത്തിലും ഇംഫാലിലെ ന്യൂ ലംബുലെയ്ന്‍ പ്രദേശത്തു പിടിച്ചുനിന്ന 10 കുക്കി കുടുംബങ്ങളെ മണിപ്പുര്‍ സര്‍ക്കാര്‍ കുക്കി ഭൂരിപക്ഷ പ്രദേശമായ കാംങ്‌പോക്പിയിലേക്കു മാറ്റി. രാത്രിയില്‍ നിര്‍ബന്ധമായി ഒഴിപ്പിക്കുകയായിരുന്നുവെന്നു കുക്കി കുടുംബങ്ങള്‍ ആരോപിച്ചു. എന്നാല്‍ ന്യൂലംബുലെയ്‌നില്‍ അവര്‍ സുരക്ഷിതരല്ലാത്തതിനാലാണു മാറ്റിയതെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. മെയ്‌തെയ്കള്‍ക്കു ഭൂരിപക്ഷമുള്ള ഇവിടെനിന്ന് മുന്നൂറോളം കുക്കി കുടുംബങ്ങള്‍ നേരത്തേ പലായനം ചെയ്തിരുന്നു. 10 കുടുംബങ്ങളിലെ 24 പേരാണ് അവശേഷിച്ചിരുന്നത്.
10 കുക്കി കുടുംബങ്ങളെ കുടിയിറക്കി
