പത്തനംതിട്ട : ഗവിയുടെ പരിസര പ്രദേശങ്ങളിലെ ഉൾവനത്തിൽ ഉരുൾപൊട്ടിയതായി സംശയം. ഗുരുനാഥൻ മണ്ണ് ഭാഗത്ത് കനത്ത മലവെള്ളപ്പാച്ചിലുണ്ടായി. നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് മൂഴിയാർ ഡാം തുറന്നു. ഡാമിന്റെ ഒരു ഷട്ടറാണ് ഉയർത്തിയത്. പ്രദേശത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് മൂഴിയാർ ഡാമിന്റെ ഷട്ടറുകൾ കഴിഞ്ഞദിവസവും ഉയർത്തിയിരുന്നു. 2023 സെപ്തംബർ ഒന്നാം തീയതി വൈകുന്നേരത്തോടെ ആരംഭിച്ച മഴ ശമിച്ചെങ്കിലും സെപ്തംബർ 3 വൈകുന്നേരത്തോടെ വീണ്ടും ശക്തിയായി.
കഴിഞ്ഞ ദിവസം മുതൽ പത്തനംതിട്ടയിൽ പലയിടത്തായി കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. ജില്ലയിലെ വനമേഖലകളിൽ ശക്തമായ മഴ തുടരുകയാണ്. കനത്ത മഴ പെയ്യുന്ന സാഹച്യത്തിൽ ഗവിയിലേക്കുള്ള യാത്ര നിരോധിച്ചിരിക്കുകയാണ്.
അതേസമയം വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി രൂപപ്പെട്ടതിനെ തുടർന്ന് അടുത്ത 48 മണിക്കൂറിനുള്ളിൽ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യുന മർദ്ദം ശക്തിപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത 5 ദിവസം മിതമായ രീതിയിലുള്ള മഴ തുടരാൻ സാധ്യതയുണ്ട്..പത്തനംതിട്ട ജില്ലയിൽ ശക്തമായ

