കാസർഗോഡ് ബേക്കറിയിൽ നിന്ന് വാങ്ങിയ പഫ്‌സിൽ പുഴു; ബേക്കറി ആരോഗ്യ വകുപ്പ് പൂട്ടിച്ചു

.കാസർഗോഡ് ചെറുവത്തൂരിൽ ബേക്കറിയിൽ നിന്ന് പുഴുവരിച്ച ഭക്ഷണം പിടികൂടി. ടൗണിലെ കൂൾ വില്ലയെന്ന ബേക്കറിയിൽ നിന്ന് 2023 സെപ്തംബർ മൂന്നിന് .ചെമ്പ്രകാനത്തെ കുടുംബം കഴിച്ച പഫ്‌സിലാണ് പുഴുവിനെ കണ്ടത്. ഇതോടെ കുടുംബം ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

കടയുടമയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ ആദ്യം ഒഴിഞ്ഞു മാറിയെങ്കിലും പിന്നീട് സമ്മതിച്ചു.പരാതിയെ തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ ബേക്കറിയിലെത്തി പരിശോധന നടത്തി. തുടർന്ന് ചെറുവത്തൂർ ടൗണിലെ കൂൾ വില്ലയെന്ന ബേക്കറി ആരോഗ്യ വകുപ്പ് പൂട്ടിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →