തിരുപ്പതി: ഇന്ത്യയുടെ സൗരദൗത്യം വിജയിക്കുന്നതിനായി കുറിക്കുന്നതിനു മുൻപ് തിരുപ്പതി സുല്ലൂർപേട്ടയിലുള്ള ശ്രീ ചെങ്കളമ്മ പരമേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തി ഇസ്രൊ ചെയർമാൻ എസ്. സോമനാഥ്. വെള്ളിയാഴ്ച രാവിലെ 7.30നാണ് ഇസ്രൊ ചെയർമാൻ ക്ഷേത്രത്തിലെത്തി പ്രാർഥിച്ചതായി ക്ഷേത്രം ഭാരവാഹികൾ സ്ഥിരീകരിച്ചു
കഴിഞ്ഞ 15 വർഷങ്ങളായി വിക്ഷേപണത്തിനു മുൻപായി ഇസ്രൊ അധികൃതർ ക്ഷേത്ര ദർശനം നടത്തുന്നത് പതിവാണെന്ന് ക്ഷേത്ര ഭാരവാഹികൾ പറയുന്നു. ചന്ദ്രയാൻ-3 വിക്ഷേപണത്തിനു മുൻപും സോമനാഥ് ചെങ്കളമ്മ ക്ഷേത്രത്തിലെത്തിയിരുന്നു. ശനിയാഴ്ച രാവിലെ 11.50നാണ് സൂര്യ പഠനത്തിനായുള്ള ബഹിരാകാശ പേടകം ആദിത്യ എൽ 1 വിക്ഷേപിക്കുന്നത്. 125 ദിവസമെടുത്താണ് പേടകം ലക്ഷ്സ്ഥാനത്തെത്തുക. സൗരദൗത്യത്തിനു പിന്നാലെ എൽ വി ഡി3 , പിഎസ് എൽവി തുടങ്ങിയവും ഇസ്രൊ വരും ദിവസങ്ങളിൽ വിക്ഷേപിക്കും.

