പാലക്കാട് ഉള്‍പ്പടെ ആറ് ജില്ലകളില്‍ കൊടും വരള്‍ച്ച ഉണ്ടാകും

കാലാവസ്ഥാ വിദഗ്ദരുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: പാലക്കാട് ഉള്‍പ്പടെ ആറ് ജില്ലകളില്‍ കൊടും വരള്‍ച്ച ഉണ്ടാകുമെന്ന് കാലാവസ്ഥാ വിദഗ്ദരുടെ മുന്നറിയിപ്പ്.മഴയുടെ ലഭ്യത കുറഞ്ഞത് വരള്‍ച്ചയ്ക്ക് കാരണമെന്നും വിദഗ്ധര്‍ വ്യക്തമാക്കി. കഴിഞ്ഞ മൂന്നു മാസത്തെ കണക്ക് പ്രകാരം സംസ്ഥാനത്ത് 48 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പാലക്കാട് ജില്ലയിലെ താപനില 36 ഡിഗ്രിയായി ഉയര്‍ന്നു. ജലാശയങ്ങളില്‍ ജലനിരപ്പ് കുറഞ്ഞതോടെ കൃഷിയിടങ്ങള്‍ വരണ്ടു തുടങ്ങുകയും ചെയ്തു. പാലക്കാട് അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവരും കര്‍ഷകരും ആശങ്കയിലാണ്.

രാജ്യത്ത് കഴിഞ്ഞ 100 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ മഴ ലഭിച്ച ഓഗസ്റ്റ് മാസം ഈ വര്‍ഷമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ടുണ്ട്. സാധാരണ ലഭിക്കുന്നതിലും 30 മുതല്‍ 33 ശതമാനം വരെ കുറവാണ് മഴക്കണക്കില്‍ ഓഗസ്റ്റ് മാസം രാജ്യത്താകമാനം രേഖപ്പെടുത്തിയത്. എല്‍നിനോ പ്രതിഭാസമാണ് മഴക്കുറവിന് കാരണമെന്നാണ് വിലയിരുത്തല്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →