.
.കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സമുദായ നേതാക്കളെ സന്ദർശിച്ച് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. എൻഎസ്എസ് ജനറൽ സെക്രട്ടറി കെ സുകുമാരൻ നായരുമായി സുധാകരൻ കൂടിക്കാഴ്ച നടത്തി. ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തെയും കെ സുധാകരൻ കണ്ടു.
തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചപ്പോൾ മുതൽ സ്ഥാനാർത്ഥികൾ നേരിട്ടെത്തിയും പിന്നാലെ മുതിർന്ന നേതാക്കളും സമുദായ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ അവസാന ഘട്ടത്തിലാണ് കെപിസിസി അധ്യക്ഷൻ നേരിട്ടെത്തിയത്. സുകുമാരൻ നായരിൽ നിന്നും മാർ ജോസഫ് പെരുന്തോട്ടത്തിൽ നിന്നും അനുകൂല പ്രതികരണമുണ്ടായെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കെ സുധാകരന് ഒപ്പമുണ്ടായിരുന്നവർ പ്രതികരിച്ചു.
പെരുന്നയിൽ മന്ത്രി വി എൻ വാസവനൊപ്പമാണ് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് ജി സുകുമാരൻ നായരെ സന്ദർശിച്ചിരുന്നു..2023 സെപ്തംബർ 5നാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്. 8നാണ് വോട്ടെണ്ണൽ

