സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിന്റെ മുഖ്യ പരിശീലകനായി സതീവൻ ബാലനെ കേരള ഫുട്‌ബോൾ അസോസിയേഷൻ നിയമിച്ചു. പി.കെ അസീസാണ് സഹപരിശീലകൻ. അടുത്ത മാസം നടക്കാനിരിക്കുന്ന ടൂർണമെന്റിന്റെ ഗോൾകീപ്പിംഗ് പരിശീലകനായി ഹർഷൽ റഹ്മാനെയും നിയമിച്ചു. സന്തോഷ് ട്രോഫിയിൽ ഗോവ, ഗുജറാത്ത്, ഛത്തീസ്ഗഢ്, ജമ്മു കശ്മീർ, അരുണാചൽപ്രദേശ് എന്നീ ടീമുകൾക്കൊപ്പമാണ് കേരളം പ്രാഥമികറൗണ്ടിൽ കളിക്കുന്നത്.
2018ൽ കേരളം ചാമ്പ്യൻമാരായപ്പോൾ സതീവൻ ബാലനായിരുന്നു പരിശീലകൻ. കേരള ടീം പരിശീലക സ്ഥാനത്തേക്ക് സതീവന്‍ ബാലന്‍ അടക്കം അഞ്ചുപേരെയാണ് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പരിഗണിച്ചിരുന്നത്. കേരളത്തിന്റെ മുന്‍ കോച്ച് ബിനോ ജോര്‍ജ്, കേരള ബ്ലാസ്റ്റേഴ്സ് അസി. കോച്ച് ടി ജി പുരുഷോത്തമന്‍, മുന്‍ കര്‍ണാടക കോച്ച് ബിബി തോമസ്, ശ്രീനിധി ഡെക്കാന്‍ എഫ് സി കോച്ച് ഷഫീഖ് ഹസ്സന്‍ എന്നിവരെയാണ് പരിഗണന പട്ടികയില്‍ ഉണ്ടായിരുന്നത്