പട്ടാമ്പി : പട്ടിത്തറ പഞ്ചായത്തിലെ തലക്കശ്ശേരിയിൽ വ്യാപക മോഷണശ്രമം. ആറു വീടുകളിൽ കുത്തിത്തുറന്ന് മോഷണം നടത്തി. ഒരു ബൈക്ക് കവർന്നു. നാടിനെ അമ്പരപ്പിച്ച മോഷണത്തിൽ നടുങ്ങി പരിസരവാസികൾ.
തലക്കശ്ശേരി ഖാജ നഗറിൽ നാലു വീടുകളിലാണ് മോഷണം നടന്നത്. വീടുകൾ കുത്തി തുറന്ന് വിലപിടിപ്പുള്ള വസ്തുക്കൾ കവർന്നു. ആൾതാമസമില്ലാത്ത വീടുകൾ കേന്ദ്രീകരിച്ചാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക വിവരം. KL-52 78-92 FZ ബൈക്ക് നഷ്ടപെട്ടിട്ടുണ്ട്.
തലക്കശ്ശേരി കയറ്റത്തുള്ള രണ്ടു ഇതുപോലെയുള്ള മോഷണം നടന്നു. വീടുകൾ കുത്തി തുറന്നാണ് മോഷണം നടത്തിയത്.