എസ്.ഡി.പി.ഐ പുതിയ യുവജന സംഘടന രൂപീകരിക്കുന്നു; പഴയ പോപ്പുലർ ഫ്രണ്ടുകാർക്ക് ഇനി പുതിയ ചുമതലകൾ

കോഴിക്കോട്: യുവജന സംഘടനയ്ക്ക് രൂപം നൽകാൻ എസ്ഡിപിഐ നീക്കം. നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ) പ്രവർത്തകരെയും പുതിയ സംഘടനയിൽ ഉൾപ്പെടുത്തും. അതേസമയം, പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കളെ പുതിയ സംഘടനയുടെ നേതൃത്വത്തിലേക്ക് ഉടൻ കൊണ്ടുവരേണ്ടതില്ലെന്നാണ് പാർട്ടിയുടെ തീരുമാനം. എസ്.ഡി.പി.ഐ ദേശീയ നേതൃത്വമാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്.

പിഎഫ്‌ഐയുടെ രാഷ്ട്രീയ സംഘടനയാണ് എസ്.ഡി.പി.ഐ. ഇതിനു കീഴിൽ നിലവിൽ വുമൺ ഇന്ത്യ മൂവ്മന്റ് (ഡബ്ല്യു. ഐ. എം) എന്ന വനിതാ സംഘടനയും സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ (എസ്.ഡി.ടി.യു) എന്ന തൊഴിലാളി സംഘടനയുമാണ് ഉള്ളത്. ഇതിനു പുറമേ പുതിയ യുവജന സംഘടന രൂപവത്കരിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

പി.എഫ്.ഐയുടെ പഴയ പ്രവർത്തകർക്ക് പുതിയ സംഘടനയിൽ അംഗത്വം നൽകാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും പി.എഫ്.ഐ നേതാക്കളെ പുതിയ സംഘടനയുടെ നേതൃനിരയിലേക്ക് തൽക്കാലം കൊണ്ടുവരേണ്ട എന്നാണ് തീരുമാനം. പുതിയ സംഘടന പോപ്പുലർ ഫ്രണ്ടിന് പകരമല്ല എന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഷ്‌റഫ് മൗലവി പറഞ്ഞു.

യുവജന സംഘടന രൂപവത്കരിക്കുന്നത് സംബന്ധിച്ച് പഠിക്കാനും സാധ്യതകൾ അവലോകനം ചെയ്യാനും തീരുമാനം ഉണ്ടായിട്ടുണ്ടെന്നും അഷ്‌റഫ് മൗലവി വ്യക്തമാക്കി. നേരത്തെ തന്നെ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായിരുന്നതാണെന്നും അദ്ദേഹം പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →