ഇന്ത്യന്‍ റെയില്‍വേക്ക്ആദ്യ വനിതാ സിഇഒ

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യ വനിതാ ചെയര്‍മാനും സി.ഇ.ഒയുമായി ജയ വര്‍മ്മ സിംഹ ഇന്ന് അധികാരമേല്‍ക്കും. നിലവില സിഇഒ അനില്‍ കുമാര്‍ ലഹോട്ടിയുടെ കാലാവധി അവാസാനിച്ചതിനെ തുടര്‍ന്നാണ് ജയ വര്‍മയുടെ നിയമനം.
ലഹോട്ടിയുടെ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് പുതിയ ചെയര്‍മാനെ നിയമിക്കുന്നതിനായി റെയില്‍വേ നാല് പേരടങ്ങുന്ന പാനലിനു രൂപം നല്‍കിയിരുന്നു. ഈ പാനലാണ് ജയ വര്‍മ്മയെ ചെയര്‍മാനാക്കാന്‍ തീരുമാനിച്ചത്. 2024 ഓഗസ്ത് 31 വരെ ജയ പദവിയില്‍ തുടരും.
അലഹബാദ് സര്‍വകലാശാലയില്‍ നിന്നാണ് ജയ വര്‍മ്മ പഠനം പൂര്‍ത്തിയാക്കിയത്. 1988ല്‍ ഇന്ത്യന്‍ റെയില്‍വേ ട്രാഫിക് സര്‍വീസില്‍ (ഐആര്‍ടിഎസ്) ചേര്‍ന്നു. ജയ നിലവില്‍ റെയില്‍വേ ബോര്‍ഡില്‍ മെമ്പര്‍, ഓപ്പറേഷന്‍സ് ആന്‍ഡ് ബിസിനസ് ഡെവലപ്മെന്റ് തസ്തികയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇതുകൂടാതെ, സൗത്ത്-ഈസ്റ്റേണ്‍ റെയില്‍വേയില്‍ ചീഫ് കൊമേഴ്സ്യല്‍ മാനേജര്‍, ഈസ്റ്റേണ്‍ റെയില്‍വേയിലും നോര്‍ത്തേണ്‍ റെയില്‍വേയിലും ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ (ഡിആര്‍എം) തസ്തികയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
നാല് വര്‍ഷം ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ ഉപദേശകയായിരുന്നു. ആ കാലത്താണ് കൊല്‍ക്കത്തയില്‍നിന്ന് ധാക്കയിലേക്കുള്ള മൈത്രി എക്സ്പ്രസ് ആരംഭിച്ചത്.
ഇന്ത്യന്‍ റെയില്‍വേയ്ക്ക് സര്‍ക്കാരില്‍ നിന്ന് റെക്കോര്‍ഡ് ബജറ്റ് വിഹിതം ലഭിച്ച സമയത്താണ് അവര്‍ ബോര്‍ഡിന്റെ ചെയര്‍മാനായി ചുമതലയേല്‍ക്കുന്നത്. 2023-24 ലെ കേന്ദ്ര ബജറ്റില്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് 2.4 ലക്ഷം കോടി രൂപ മൂലധന അടങ്കല്‍ ഉള്‍പ്പെടുന്നു. റെയില്‍വേക്ക് ഇതുവരെ നല്‍കിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന വിഹിതമാണിത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →