ഇന്ത്യാ സഖ്യത്തെ പരിഹസിച്ച് ബി.ജെ.പി.

.ന്യൂഡൽഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രധാനമന്ത്രി സ്ഥാനാർഥിയായി രാഹുൽ ഗാന്ധിയെ കോൺഗ്രസ് തീരുമാനിച്ചതിനു പിന്നാലെ ഇന്ത്യാ സഖ്യത്തെ പരിഹസിച്ച് ബി.ജെ.പി. രാഹുൽ ഗാന്ധിയുടെ കാർട്ടൂൺ എക്‌സിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് പരിഹാസം. രാഹുൽ ഒരു വിമാനത്തിൽ പറക്കുന്നതായാണ് കാർട്ടൂൺ. ‘പുതിയ ബ്രാൻഡ് (പഴയത്), ഹോട്ട് എയർ ‘ഇന്ത്യ’, നിങ്ങളുടേത് ദുരന്തത്തിലേക്കുള്ള ടിക്കറ്റാണ്’ എന്നുമായിരുന്നു കാർട്ടൂണിന് നൽകിയ അടിക്കുറിപ്പ്..

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയായിരിക്കും പ്രധാനമന്ത്രി സ്ഥാനാർഥിയെന്ന് കഴിഞ്ഞ ദിവസം രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ഗെഹ്‌ലോത്ത് പറഞ്ഞിരുന്നു. 26 പ്രതിപക്ഷ പാർട്ടികൾ ചേർന്ന് ചർച്ച ചെയ്ത് ഇന്ത്യാ സഖ്യത്തിന്റെ നേതാവായി രാഹുൽ ഗാന്ധിയെ .തീരുമാനിച്ചെന്നും ഗെഹ്‌ലോത്ത് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയുടെ പരിഹാസം..

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായി പോരാടാൻ പ്രതിപക്ഷനിരയെ രാഹുൽ ഗാന്ധി നയിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകവെയാണ് രാഹുലിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തെക്കുറിച്ച് ഗെഹ്‌ലോത്ത് പ്രതികരിച്ചത്. ഇന്ത്യ സഖ്യത്തിലെ എല്ലാ പാർട്ടിക്കാരും ആലോചിച്ച് ഒരു തീരുമാനമെടുത്തിട്ടുണ്ടെന്നും കോൺഗ്രസിന്റെ മുഖവും പ്രധാനമന്ത്രി സ്ഥാനാർഥിയും രാഹുൽഗാന്ധിയാണെന്നുമായിരുന്നു ഗെഹ്‌ലോത്തിന്റെ പ്രതികരണം. ..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →