.തൃത്താലയിൽ മന്ത്രി എം. ബി രാജേഷിനെ ബഹിഷ്‌കരിക്കുമെന്ന് കോൺഗ്രസ്

.മന്ത്രി എം.ബി. രാജേഷിനെ തൃത്താലയിൽ ബഹിഷ്‌കരിക്കുമെന്ന് കോൺഗ്രസ് നേതൃത്വം. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തെ പുറത്താക്കാത്തതിൽ പ്രതിഷേധിച്ചാണ് ബഹിഷ്‌ക്കരണം.

മന്ത്രിയുടെ തൃത്താല മണ്ഡലത്തിലെ എല്ലാ പരിപാടികളും ബഹിഷ്‌കരിക്കാനാണ് തൃത്താല, കപ്പൂർ ബ്ലോക്ക് കമ്മിറ്റികളുടെ തീരുമാനം. ആദ്യഘട്ടത്തിൽ പാർട്ടിഭാരവാഹികളാണ് മന്ത്രിയെ ബഹിഷ്‌കരിക്കുകയെന്നും അലംഭാവം തുടർന്നാൽ കോൺഗ്രസ് ജനപ്രതിനിധികളും മന്ത്രിയെ ബഹിഷ്‌കരിക്കുമെന്ന് തൃത്താല ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. വിനോദ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →