പ്രീസീസണ്‍ മത്സരത്തില്‍ബ്ലാസ്റ്റേഴ്‌സിനു തോല്‍വി

കൊച്ചി: പ്രീസീസണ്‍ പരിശീലന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു തോല്‍വി. ഈ സീസണില്‍ ഐ.എസ്.എല്ലിലേക്കു പ്രൊമോഷന്‍ നേടിയ പഞ്ചാബ് എഫ്.സിയാണ് കൊല്‍ക്കത്തയില്‍ നടന്ന പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് കീഴടക്കിയത്.
ബിദ്യാസാഗറും മിലോസുമാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേടിയത്.
കൊല്‍ക്കത്തയില്‍ ഒരു പ്രീസീസണ്‍ മത്സരം കൂടി ബ്ലാസ്റ്റേഴ്‌സ് കളിക്കും. അതുകഴിഞ്ഞ് യു.എ.ഇ. പര്യടനത്തിന് തിരിക്കും. ഡ്യൂറന്‍ഡ് കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →