തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന പെണ്‍കുട്ടികളുടെ സംസ്ഥാന സബ് ജൂനിയര്‍ ഫുട്ബോളില്‍ എറണാകുളം, കാസര്‍ഗോഡ്, മലപ്പുറം, കോഴിക്കോട് ടീമുകള്‍ സെമിയില്‍.
എ ഗ്രൂപ്പ് ജേതാക്കളായാണ് എറണാകുളം മുന്നേറിയത്. ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി കാസര്‍ക്കോടും സി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി മലപ്പുറവും സെമി ഫൈനലില്‍ പ്രവേശിച്ചു. മികച്ച രണ്ടാം സ്ഥാനക്കാരായാണ് കോഴിക്കോടിന്റെ മുന്നേറ്റം. സെമിഫൈനല്‍ ഇന്ന് നടക്കും.
ആദ്യ സെമിയില്‍ മലപ്പുറം എറണാകുളത്തേയും, രണ്ടാം സെമിയില്‍ കോഴിക്കോട് കാസര്‍കോടിനെയും നേരിടും.
കാസര്‍കോട്സെമിയില്‍
