തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ മുഖംമിനുക്കി മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍

ഭോപ്പാല്‍: നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ മുഖംമിനുക്കി മധ്യപ്രദേശിലെ ബി.ജെ.പി. സര്‍ക്കാര്‍. മൂന്ന് ബി.ജെ.പി. എം.എല്‍.എമാരെ ഉള്‍പ്പെടുത്തി ശിവ്രാജ് സിങ് ചൗഹാന്‍ സര്‍ക്കാര്‍ വികസിപ്പിച്ചു.
ഗൗരി ശങ്കര്‍ ബിസെന്‍, രാജേന്ദ്ര ശുക്ല, രാഹുല്‍ ലോധി എന്നിവരാണ് മന്ത്രിസഭയിലെ പുതിയ അംഗങ്ങള്‍. രാജ്ഭവനില്‍ ഇന്നലെ രാവിലെ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ മംഗുഭായ് പട്ടേലിനു മുന്നില്‍ മൂവരും സത്യപ്രതിജ്ഞ ചെയ്തു. ബിസെന്‍, ശുക്ല എന്നിവര്‍ക്ക് ക്യാബിനറ്റ് റാങ്ക് ലഭിച്ചപ്പോള്‍ ഖാര്‍ഗപുര്‍ എം.എല്‍.എയായ ലോധി സഹമന്ത്രിയായാണ് മന്ത്രിസഭയില്‍ ഇടംനേടിയത്. ബാലഘട്ടില്‍നിന്ന് ഏഴുവട്ടം എം.എല്‍.എയായ ബിസെന്‍ മുന്‍ കൃഷിമന്ത്രിയും നിലവില്‍ സംസ്ഥാന പിന്നാക്കവിഭാഗ കമ്മിഷന്‍ ചെയര്‍മാനുമാണ്. റേവ മണ്ഡലത്തെ നാലുവട്ടം പ്രതിനിധാനം ചെയ്ത ശുക്ലയും മുന്‍ മന്ത്രിയാണ്. മന്ത്രിസഭയില്‍ ബ്രാഹ്മണവിഭാഗത്തിന്റെ പ്രാതിനിധ്യം ഉറപ്പാക്കാനാണു ശുക്ലയെ ഉള്‍പ്പെടുത്തിയതെന്നാണ് അണിയറവര്‍ത്തമാനം. ഗോത്രവര്‍ഗക്കാരന്റെ മുഖത്ത് മൂത്രവിസര്‍ജനം നടത്തി വിവാദത്തിലായ പര്‍വേശ് ശുക്ലയുടെ വീട് ഇടിച്ചുനിരത്തിയ സര്‍ക്കാര്‍ നടപടിയില്‍ റേവ, സത്ന ജില്ലകളിലെ ബ്രാഹ്മണവിഭാഗക്കാര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇവരുടെ രോഷം മറികടക്കാനാണ് ശുക്ലയെ മന്ത്രിയാക്കിയതെന്നാണു സൂചന

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →