കെഎസ്ആര്‍ടിസിയുടെ ആസ്തികള്‍ മൂല്യനിര്‍ണയം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. സ്വകാര്യ ഏജന്‍സിയെ ഉപയോഗിച്ച് മൂല്യനിര്‍ണയം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.
വായ്പക്കായി പണയം വച്ചിട്ടുള്ള ആസ്തികളുടെ വിശദാംശങ്ങളും ഇതിനൊപ്പം വേണം.കെഎസ്ആര്‍ടിസിയുടെ ആസ്തി ബാധ്യതകള്‍ വ്യക്തമാക്കുന്ന ബാലന്‍സ് ഷീറ്റ് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. തൊഴിലാളികളുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിനെതിരെ സൊസൈറ്റി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.