ജീപ്പ് കൊക്കയിലേക്ക്മറിഞ്ഞ് 9 മരണം

വയനാട് : മാനന്തവാടിയില്‍ തോട്ടം തൊഴിലാളികള്‍ സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒന്‍പത് പേര്‍ മരിച്ചു. അപകടത്തില്‍പ്പെട്ട ജീപ്പില്‍ പന്ത്രണ്ട് പേരാണ് ഉണ്ടായിരുന്നത്.

പരിക്കേറ്റ മൂന്ന് പേരെ വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. തലപ്പുഴ കണ്ണോത്ത് മലക്ക് സമീപമാണ് വെള്ളിയാഴ്ച വൈകീട്ട് അപകടം ഉണ്ടായത്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ തോട്ടം തൊഴിലാളികളാണ് ജീപ്പിൽ ഉണ്ടായിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →