മീഷോ 10 ദശലക്ഷം വില്‍പനക്കാരെ ഡിജിറ്റല്‍വല്‍ക്കരിക്കും

കൊച്ചി: 2027-ഓടെ പത്തു ദശലക്ഷം ചെറുകിട വില്‍പനക്കാരെ തങ്ങളുടെ സംവിധാനത്തില്‍ എത്തിക്കാനും ഡിജിറ്റല്‍വല്‍ക്കരിക്കാനും ലക്ഷ്യമിട്ട് ഇ-കോമേഴ്‌സ് വിപണിയായ മീഷോ. മീഷോയിലെ വില്‍പനക്കാരുടെ എണ്ണം ഇപ്പോഴുള്ള 1.3 ദശലക്ഷത്തില്‍ നിന്ന് പത്തു മടങ്ങു വര്‍ധിപ്പിക്കുന്നതാകും ഈ നീക്കം. ഇതോടൊപ്പം 40 ലക്ഷം രൂപയ്ക്കു താഴെ വാര്‍ഷിക വിറ്റുവരവുള്ള ചെറുകിട, ഇടത്തരം, പ്രാദേശിക സംരംഭങ്ങള്‍ക്ക് പുതിയ അവസരങ്ങളും തുറന്നുനല്‍കും. 40 ലക്ഷം രൂപയില്‍ താഴെ വിറ്റുവരവുള്ള ബിസിനസുകള്‍ക്ക് ഓണ്‍ലൈന്‍ വില്‍പനയ്ക്ക് നിര്‍ബന്ധിത ജിഎസ്ടി ആവശ്യമില്ലെന്ന സര്‍ക്കാരിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കം. റെഡ്സ്റ്റാറിന്റെ അടുത്തിടെയുള്ള റിപോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ 85 ദശലക്ഷം ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങളുണ്ടെങ്കിലും വെറും 1.5 ദശലക്ഷംപേര്‍ മാത്രമേ ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നുള്ളു. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ലളിതമായ ഓണ്‍ലൈന്‍ സാന്നിധ്യം സാധ്യമാക്കുന്ന രീതിയില്‍ ജിഎസ്ടി മേഖലയില്‍ പ്രതീക്ഷിക്കുന്ന മാറ്റങ്ങള്‍ പ്രയോജനപ്പെടുത്താനും അവര്‍ക്ക് അവസരങ്ങള്‍ ലഭ്യമാക്കാനുമാണ് മീഷോ ശ്രമിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →