മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന്(24/8/2023′)വ്യാഴാഴ്ച പുതുപ്പള്ളിയില്‍

കോട്ടയം: പുതുപ്പള്ളി ഇടതു മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നെത്തും. ആദ്യ ഘട്ടത്തില്‍ മണ്ഡലത്തിലെ രണ്ടിടങ്ങളില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും. വിവാദ വിഷയങ്ങളിലുള്ള മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണം പുതുപ്പള്ളിയിലുണ്ടാകുമോയെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ആരോപണ പ്രത്യാരോപണങ്ങളുമായി കളം നിറഞ്ഞിരിക്കുകയാണ് ഇടതു-വലതു മുന്നണികള്‍. ബിജെപിയും തങ്ങളുടെ സാന്നിധ്യം മത്സരരംഗത്ത് അറിയിച്ചു കഴിഞ്ഞു. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരേയുള്ള സിഎംആർഎല്‍ വിവാദ ആരോപണം മുന്‍നിര്‍ത്തി കോണ്‍ഗ്രസും- ബിജെപിയും സിപിഐഎമ്മിനെയും ഇടതുമുന്നണിയേയും കടന്നാക്രമിക്കുകയാണ്. ഇതിനിടയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുതുപ്പള്ളിയിലെത്തുന്നത് ഇടതു ക്യാമ്പിന് ഏറെ ആത്മവിശ്വാസം നല്‍കുമെന്നാണ് വിലയിരുത്തല്‍.

ഇന്ന് ഉച്ചയ്ക്ക് കോട്ടയത്ത് എത്തുന്ന മുഖ്യമന്ത്രി സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ പങ്കെടുക്കും. വൈകുന്നേരം നാലിന് പുതുപ്പള്ളിയിലും അഞ്ചരയ്ക്ക് അയര്‍ക്കുന്നത്തും പൊതുസമ്മേളനങ്ങളില്‍ പങ്കെടുക്കും. യുഡിഎഫ്- ബിജെപി നേതാക്കളുടെ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയുമോ എന്നാണ് രാഷ്ട്രീയ കേരളം ആകാംക്ഷയോടെ നോക്കുന്നത്. രണ്ടാം ഘട്ട പ്രചാരണത്തിന്റെ ഭാഗമായി ഈ മാസം 31നും സെപ്റ്റംബര്‍ ഒന്നിനും മുഖ്യമന്ത്രി വീണ്ടും മണ്ഡലത്തിലെത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →