മഞ്ജു വാര്യര്‍ വീണ്ടും തമിഴില്‍;

മനു ആനന്ദ് സംവിധാനം ചെയ്ത്
ആര്യയും ഗൗതം കാര്‍ത്തിക്കും പ്രധാന വേഷത്തിലെത്തുന്ന ആക്ഷന്‍ എന്റര്‍ടെയിനറായ ‘മിസ്റ്റര്‍ എക്‌സി’ലൂടെയാണ് മഞ്ജു വാര്യര്‍ വീണ്ടും തമിഴിലെത്തുന്നത്.

മഞ്ജു വാര്യരുടെ മൂന്നാമത്തെ തമിഴ് ചിത്രമാണ് ‘മിസ്റ്റര്‍ എക്‌സ്’. പ്രിന്‍സ് പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ശരത്കുമാര്‍, അനഘ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഇന്ത്യ, ഉഗാണ്ട, ജോര്‍ജിയ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷന്‍.
സ്റ്റണ്ട് സില്‍വയാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം ദിപു നൈനാന്‍ തോമസ് നിര്‍വഹിക്കുന്നു. വിഷ്ണു വിശാല്‍ നായകനായെത്തിയ എഫ്‌ഐആറിനു ശേഷം മനു ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മിസ്റ്റര്‍ എക്‌സ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →