നിഖില്‍ സിദ്ധാര്‍ത്ഥ നായകനാവുന്ന ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന സ്വയംഭൂ എന്നചിത്രത്തില്‍ സംയുക്ത നായിക .
കാര്‍ത്തികേയ 2 എന്ന ചിത്രത്തിന്റെ മികച്ച വിജയത്തിനു ശേഷം നിഖില്‍ അഭിനയിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് സ്വയംഭൂ.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടൈറ്റില്‍ പോസ്റ്ററും പുറത്തിറങ്ങി.നിഖിലിന്റെ കരിയറില്‍ തന്നെ ഏറ്റവും ചിലവേറിയ ചിത്രം കൂടിയാണ് സ്വയംഭൂ. പിക്‌സല്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ഭുവൻ, ശ്രീകര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം മനോജ് പരമഹംസ,സംഗീതം രവി ബസ്‌റൂര്‍, സംഭാഷണം വാസുദേവ് മുന്നേപഗരി, പ്രൊഡക്ഷൻ ഡിസൈനര്‍ എം. പ്രഭാകരൻ, പി .ആര്‍ .ഒ ശബരി എന്നിവർ നിർവ്വഹിക്കുന്നു

