പ്രിഗോഷിന്‍ കൊല്ലപ്പെട്ടതില്‍ അത്ഭുതമില്ലെന്ന് ജോ ബൈഡന്‍

വാഷിങ്ടണ്‍: വിമത നീക്കം കൊണ്ട് റഷ്യയെ വിറപ്പിച്ച റഷ്യന്‍ കൂലിപ്പട്ടാളമായ വാഗ്‌നര്‍ ഗ്രൂപ്പിന്റെ തലവന്‍ പ്രിഗോഷിന്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതില്‍ അത്ഭുതമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.
പ്രസിഡന്റ് വ്ലാദിമര്‍ പുടിന്‍ അറിയാതെ റഷ്യയില്‍ ഒന്നും നടക്കില്ലെന്നും ബൈഡന്‍ ആരോപിച്ചു.
വിമാനം വ്യോമസേന വെടിവച്ചിട്ടതാണെന്നു വാഗ്‌നര്‍ ബന്ധമുള്ള ടെലിഗ്രാം ചാനല്‍ ആരോപിച്ചിരുന്നു. ഈ ആരോപണത്തെ അമേരിക്ക പിന്‍തുണക്കുകയാണെന്നാണു ജോ ബൈഡന്റെ പ്രസ്താവന വ്യക്തമാക്കുന്നത്.
മോസ്‌കോയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ തിവീര്‍ പ്രവിശ്യയില്‍ ഇന്നലെ രാത്രിയാണ് 10 പേരുമായി പോയ വിമാനം അപകടത്തില്‍പെട്ടത്. എട്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →