990 അടി ഉയരത്തില്‍ കുടുങ്ങിയ കേബിള്‍ കാറില്‍നിന്ന് എട്ടുപേരെ രക്ഷപ്പെടുത്തി

ഇസ്ലാമാബാദ്: 15 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പാകിസ്ഥാനിലെ 990 അടി ഉയരത്തില്‍ കുടുങ്ങിയ കേബിള്‍ കാറില്‍ ഉണ്ടായിരുന്ന എട്ടുപേരെയും രക്ഷപ്പെടുത്തി.
ഖൈബര്‍ പഖ്തുന്‍ഖ്വാ പ്രവിശ്യയിലെ മലയോരമേഖലയില്‍ 990 അടി ഉയരത്തിലാണ് ആറു കുട്ടികളുള്‍പ്പെടുന്ന സംഘം കുടുങ്ങിയത്.
ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെയാണ് സംഘം കുടുങ്ങുന്നത്. മറ്റ് ഗതാഗത സൗകര്യം ലഭ്യമല്ലാത്തതിനാല്‍ കേബിള്‍ കാറുകളെയാണ് പ്രദേശവാസികള്‍ താഴ്വര കടക്കാന്‍ ആശ്രയിക്കുന്നത്. സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടെയാണ് കേബിള്‍ കാറിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നത്. കേബിള്‍ കാര്‍ തകരാറിലായത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പള്ളിയിലെ ലൗഡ് സ്പീക്കറിലൂടെ സമീപത്തെ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.
പാകിസ്ഥാന്‍ സൈന്യത്തിന്റെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചും സിപ്‌ലൈന്‍ വഴിയുമാണ് എട്ടുപേരെയും രക്ഷിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →