ഡോ. വന്ദന ദാസ് കൊലപാതകം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: ഡോ. വന്ദന ദാസിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജിക്കാർ ആവശ്യപ്പെട്ട രേഖകൾ പ്രോസിക്യൂഷൻ നൽകും. സാക്ഷിമൊഴികള്‍ ഉള്‍പ്പടെയുള്ള രേഖകളാണ് ഡോ. വന്ദന ദാസിന്റെ മാതാപിതാക്കളുടെ അഭിഭാഷകന് നൽകുന്നത്.

കേസില്‍ അന്വേഷണം ശാസ്ത്രീയമായി പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. എന്നാൽ അന്വേഷണത്തില്‍ പിഴവുണ്ടെന്നും സിബിഐ അന്വേഷിക്കണമെന്നുമാണ് വന്ദന ദാസിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലെ ആവശ്യം.

2023 മെയ് 10നാണ് വന്ദന ദാസ് കൊല്ലപ്പെട്ടത്. വൈദ്യപരിശോധനക്കിടെ പ്രതി സന്ദീപ് പ്രകോപിതനായി ഡോക്ടറെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊല്ലം നെടുമ്പന യുപിഎസിലെ അധ്യാപകനായിരുന്ന സന്ദീപിനെ സർവീസിൽ നിന്ന് നീക്കം ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →