മംഗലാപുരം: പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന മറ്റുള്ളവരെ കബളിപ്പിക്കാന്‍ ശ്രമിച്ച മലയാളി വിദ്യാര്‍ഥിയെ കര്‍ണാടക പോലീസ് പിടികൂടി. കേരളത്തില്‍ നിന്നുള്ള നഴ്‌സിങ് വിദ്യാര്‍ഥിയായ ബെനഡിക്ട് സാബു എന്ന 25 കാരനെ അറസ്റ്റുചെയ്തതായി കര്‍ണാടക പോലീസ് അറിയിച്ചു. മംഗളൂരുവിലെ ഒരു കോളജില്‍ നഴ്സിങ് കോഴ്സിന് പഠിക്കുകയായിരുന്നു ഇയാള്‍.
‘റോ’ ഓഫീസര്‍, കൃഷി-കര്‍ഷക ക്ഷേമ വകുപ്പ് ജീവനക്കാരന്‍ എന്നിങ്ങനെ 380 വ്യാജ ഐഡി കാര്‍ഡുകള്‍ യുവാവില്‍നിന്നു പിടിച്ചെടുത്തു. പോലീസ് യൂണിഫോം, ഷൂസ്, ലോഗോ, മെഡല്‍, ബെല്‍റ്റ്, തൊപ്പി, ലാപ്ടോപ്പ്, മൊബൈല്‍ ഫോണുകള്‍ എന്നിവ പ്രതിയില്‍ നിന്ന് കണ്ടെടുത്തതായി മംഗളൂരു പോലീസ് കമ്മീഷണര്‍ കുല്‍ദീപ് കുമാര്‍ ജെയിന്‍ പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പോലീസുകാരന്‍ ചമഞ്ഞമലയാളി യുവാവ്കര്‍ണാടകയില്‍ പിടിയില്‍
