മോദിയെ പരിഹസിച്ച്പ്രകാശ്‌രാജ്

ബംഗളുരു: ചന്ദ്രയാന്‍ 3 ദൗത്യവുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് നടന്‍ പ്രകാശ് രാജ്. ‘ബ്രേക്കിങ് ന്യൂസ്, വിക്രം ലാന്‍ഡറിന്റെ ചന്ദ്രനില്‍നിന്നുള്ള ആദ്യ ചിത്രം’ എന്ന കുറിപ്പോടെ ലുങ്കിയുടുത്ത ഒരാള്‍ ചായ അടിക്കുന്ന ചിത്രം സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കുവയ്ക്കുകയായിരുന്നു. ഇതിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേരാണു രംഗത്തെത്തിയത്.
മോദിയോടും ബി.ജെ.പിയോടുമുള്ള അന്ധമായ വിരോധത്തിന്റെ പേരില്‍ ഐ.എസ്.ആര്‍.ഒയുടെ കഠിനയത്‌നത്തെ പരിഹസിച്ചെന്നും ഇത് ബി.ജെ.പിയുടെ മിഷനല്ലെന്നും ചിലര്‍ ഓര്‍മിപ്പിച്ചു. നടന്റേത് അന്ധമായ രാഷ്ട്രീയ വിരോധമാണെന്നു പറയുന്നവരും ട്രോളുന്നത് ദേശീയതയെയാണെന്നും പലരും കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി.ജെ.പിയുടെയും കടുത്ത വിമര്‍ശകനായാണ് പ്രകാശ് രാജ് അറിയപ്പെടുന്നത്.

Share
അഭിപ്രായം എഴുതാം