ഉത്തരാഖണ്ഡിലെ ബാങ്കില്‍ ക്ലാര്‍ക്ക്

ഉത്തരാഖണ്ഡിലെ ബാങ്കില്‍ ക്ലാര്‍ക്ക്, മാനേജ്മെന്റ് ട്രെയിനി തസ്തികകളിലായി 110 ഒഴിവുണ്ട്. ഓണ്‍ലൈനായി ഓഗസ്റ്റ് 27 വരെ അപേക്ഷിക്കാം.
മാനേജ്മെന്റ് ട്രെയിനി
ഒഴിവ്: 60. പ്രായം: 21-32 വയസ്. ശമ്പളം: 40,000 രൂപ.
യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ബിരുദം അല്ലെങ്കില്‍ പി.ജി, കമ്പ്യൂട്ടര്‍ ഓപ്പറേഷന്‍സ് പരിജ്ഞാനം. ബാങ്കിങ്, ധനകാര്യ, എന്‍.ബി.എഫ്.സി. സ്ഥാപനങ്ങളില്‍ 1-2 വര്‍ഷം ജോലിപരിചയമുള്ളവര്‍ക്കു മുന്‍ഗണന.
ം ക്ലാര്‍ക്ക്
ഒഴിവ്: 50. പ്രായം: 21-32 വയസ്. ശമ്പളം: 19,900-47,920 രൂപ.
യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ബിരുദം അല്ലെങ്കില്‍ പി.ജി, കമ്പ്യൂട്ടര്‍ ഓപ്പറേഷന്‍സ് പരിജ്ഞാനം. ബാങ്കിങ്, ധനകാര്യ, എന്‍.ബി.എഫ്.സി. സ്ഥാപനങ്ങളില്‍ 1-2 വര്‍ഷം ജോലി പരിചയമുള്ളവര്‍ക്കു മുന്‍ഗണന.
യോഗ്യത, പ്രായം, ജോലിപരിചയം എന്നിവ 2023 ജൂണ്‍ 31 അടിസ്ഥാനമാക്കി കണക്കാക്കും. എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. സെപ്റ്റംബറില്‍ പരീക്ഷ നടത്തും.
വെബ്സൈറ്റ്: www.nainitalbank.co.in

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →