ഓണത്തിന്‌ ഹരിത കർമ്മ സേനാംഗങ്ങൾക്ക്‌ ആയിരം രൂപ ഉത്സവബത്ത‌ നൽകും; മന്ത്രി എം ബി രാജേഷ്

ഓണത്തിന്‌ ഹരിത കർമ്മ സേനാംഗങ്ങൾക്ക്‌ ആയിരം രൂപ ഉത്സവബത്ത‌ നൽകും; മന്ത്രി എം ബി രാജേഷ്

ഓണത്തിന്‌ ഹരിത കർമ്മ സേനാംഗങ്ങൾക്ക്‌ ആയിരം രൂപ ഉത്സവബത്ത‌ നൽകുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം ബി രാജേഷ്‌ അറിയിച്ചു. ഗ്രാമപഞ്ചായത്തുകൾക്കും നഗരസഭകൾക്കും തനതുഫണ്ടിൽ നിന്ന് തുക നൽകാൻ അനുവാദം നൽകി ഉത്തരവ്‌ പുറപ്പെടുവിച്ചിട്ടുണ്ട്‌. സംസ്ഥാനത്തെ 33,378 ഹരിത കർമ്മ സേനാംഗങ്ങൾക്ക്‌ ആനുകൂല്യം ലഭിക്കും. തുക വിതരണം ചെയ്യാൻ‌ ആവശ്യമായ അടിയന്തിര നടപടികൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു.

അതേസമയം, ഹരിത കർമ്മ സേനാംഗങ്ങൾക്ക്‌ പുറമെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവര്‍ത്തി ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ഓണം പ്രമാണിച്ച് 1000 രൂപ ഉത്സവബത്തയായി നല്‍കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ നേരത്തെ അറിയിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →