കൊതുക് നാശിനിയിൽ നിന്ന് തീ; മുത്തശ്ശിയും മൂന്നു കൊച്ചുമക്കളും വെന്തു മരിച്ചു

വീട്ടിനുള്ളിൽ കൊതുകുനശീകരണ ഉപകരണത്തിൽ നിന്ന് തീപടർന്ന് മുത്തശ്ശിയും മൂന്നു കൊച്ചുമക്കളും വെന്തുമരിച്ചു. ചെന്നൈ മാധവരത്താണ് അപകടം. സന്താനലക്ഷ്മി, കൊച്ചുമക്കളായ പ്രിയദർശിനി, സംഗീത, പവിത്ര എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച പുലർച്ചയൊടെ സമീപവാസികളാണ് വീട്ടിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധിച്ചത്. ഇവർ വിളിച്ച് പറഞ്ഞത് അനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് കതക് പൊളിച്ച് പരിശോധിച്ചപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →