സിഡ്‌നി: ഓസ്ട്രേലിയയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍നിന്ന് സ്റ്റീവ് സ്മിത്തും മിച്ചല്‍ സ്റ്റാര്‍ക്കും പരിക്കുകാരണം മാറി നില്‍ക്കും. ഇരുവരും ഏകദിന ലോകകപ്പിനുമുമ്പ് പൂര്‍ണ ഫിറ്റ്നസില്‍ തിരികെയെത്തുമെന്ന് ക്രിക്കറ്റ് ആസ്‌ട്രേലിയ പ്രത്യാശ പ്രകടിപ്പിച്ചു. ഇടതു കൈത്തണ്ടയില്‍ പരുക്കേറ്റ് വിശ്രമത്തിലുള്ള ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്. ഇടതു കൈത്തണ്ടയിലെ പരുക്ക് കാരണം തന്നെയാണ് സ്മിത്തും പുറത്തായത്. സ്മിത്തിന് നാലാഴ്ചത്തെ വിശ്രമം വേണ്ടി വരും. സ്റ്റാര്‍ക്കിന് ഗ്രോയിന്‍ ഇഞ്ച്വറിയാണ്. സ്റ്റാര്‍ക്കിന്റെ അഭാവത്തില്‍ സ്‌പെന്‍സര്‍ ജോണ്‍സണ്‍ ഏകദിന ടീമില്‍ തുടരും. സ്മിത്തിന്റെ അസാന്നിധ്യം മാര്‍നസ് ലബുഷാനെയ്ക്ക് ഏകദിനത്തില്‍ സ്ഥാനം തിരികെനല്‍കും. ടി20യില്‍ സ്മിത്തിന് പകരം ആഷ്ടണ്‍ ടര്‍ണറും ടീമിലെത്തി.
സ്മിത്തും സ്റ്റാര്‍ക്കും ടീമിലില്ല
