നാഗ്പൂര്‍: വിമാനം പറത്താനായി വിമാനത്തില്‍ കയറാന്‍ പോകവെ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു. ഇന്‍ഡിഗോ വിമാനത്തിന്റെ പൈലറ്റാണ് വിമാനത്താവളത്തിന്റെ ബോര്‍ഡിംഗ് ഗെയിറ്റില്‍ കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. നാഗ്പൂരില്‍ നിന്ന് പൂനെയിലേക്കുള്ള വിമാനമാണ് ഇദ്ദേഹം പറത്തേണ്ടിയിരുന്നത്. മരിച്ച പൈലറ്റിന്റെ പേരുവിവരങ്ങള ലഭ്യമായിട്ടില്ല.
ഇന്നലെ തിരുവനന്തപുരം പൂനെ നാഗ്പൂര്‍ വിമാനമാണ് അദ്ദേഹം പറത്തിയിരുന്നത്. പുലര്‍ച്ചെ മൂന്ന് മുതല്‍ ഏഴ് വരെയായിരുന്നു ഇത്. ഇതിന് ശേഷം 27 മണിക്കൂര്‍ വിശ്രമിച്ചാണ് അദ്ദേഹം അടുത്ത സര്‍വീസിന് എത്തിയത്.
ഇന്‍ഡിഗോ വിമാനത്തിന്റെ പൈലറ്റ് വിമാനത്തിന്റെ വാതില്‍ക്കല്‍ കുഴഞ്ഞുവീണ് മരിച്ചു
