കിറ്റിലും വിഭാഗീയത;സംസ്ഥാനത്ത് ഓണക്കിറ്റ് മഞ്ഞ കാർഡിനു മാത്രം നൽകിയാൽ മതിയെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് മഞ്ഞ കാർഡിനു മാത്രം നൽകിയാൽ മതിയെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. കിറ്റിൽ ഉൾപ്പെടുത്തേണ്ടവ സംബന്ധിച്ച് പ്രത്യേക യോഗം തീരുമാനമെടുക്കും. മഞ്ഞ കാർഡുള്ള 5.8 ലക്ഷം പേർക്ക് കിറ്റ് ലഭിക്കും.

കഴിഞ്ഞ വർഷം 83 ലക്ഷത്തിലധികം പേർക്ക് കിറ്റ് ലഭിച്ചിരുന്നു. കഴിഞ്ഞവർഷം തുണിസഞ്ചി ഉൾപ്പെടെ 14 ഇനങ്ങളാണ് കിറ്റിൽ ഉണ്ടായിരുന്നത്. 93,83,902 കാർഡുകളാണ് സംസ്ഥാനത്തുള്ളത്. അനാഥാലയങ്ങൾക്കും അഗതി മന്ദിരങ്ങൾക്കും ഓണക്കിറ്റ് നൽകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →