എൽ.എൽ.ബി കോഴ്‌സിലേക്കുള്ള പ്രവേശനം
2023-24 അധ്യയന വർഷം ഇന്റഗ്രേറ്റഡ് പഞ്ചവത്സര/ത്രിവത്സര എൽ.എൽ.ബി പ്രവേശനത്തിനുളള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും, അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കുന്നതിനും ഓഗസ്റ്റ് 23വരെ അവസരം ഉണ്ടായിരിക്കും. നേറ്റിവിറ്റി തെളിയിക്കുന്ന രേഖകളിലെ ന്യൂനതകൾ പരിഹരിക്കാത്ത വിദ്യാർഥികൾക്ക് വിവിധ സംവരണാനുകൂല്യങ്ങൾ ലഭിക്കുന്നതല്ല. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300.
പ്രിന്‍റിങ് ടെക്നോളജി ജൂനിയർ ഇൻസ്ട്രക്റ്റർ
തിരുവനന്തപുരം വ’ട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളെജിൽ 2023-24 അധ്യയന വർഷം കെ.ജി.റ്റി.ഇ പ്രിന്‍റിങ് ടെക്‌നോളജി കോഴ്‌സിൽ ജൂനിയർ ഇൻസ്ട്രക്റ്റർ തസ്തികയിൽ രണ്ട് താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം ഓഗസ്റ്റ് 22-ന് രാവിലെ 10 ന് കോളെജിൽ നടക്കും. കെ.ജി.റ്റി.ഇ പ്രീ പ്രസ് ഓപറേഷൻ & പ്രസ്‌വർക്ക് അല്ലെങ്കിൽ മൂന്ന് വർഷ പ്രിന്‍റിങ് ടെക്‌നോളജി ഡിപ്ലോമ ആണ് യോഗ്യത. വിശദവിവരങ്ങൾ www.cpt.ac.in ൽ ലഭിക്കും. ഫോൺ: 0471 2360391.
കില പിജി കോഴ്സുകളിൽ അപേക്ഷിക്കാം
കേരള സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ(കില)യുടെ കീഴിൽ കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പബ്ലിക് പോളിസി ആൻഡ് ലീഡർകപ്പ് (IPPL), കരിമ്പം, തളിപ്പറമ്പ, കണ്ണൂർ ൽ 2023-24 അധ്യയന വർഷത്തിലേക്കുള്ള എം എ ഡിസെൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവേർണൻസ് ( MA DLG ), എം എ പബ്ലിക് പോളിസി ആൻഡ് ഡെവലപ്‌മെൻറ് (MA PPD), എം എ സോഷ്യൽ എൻട്രപ്രെണർഷിപ്പ് ആൻഡ് ഡെവലപ്‌മെൻറ് (MA SED) എന്നീ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 22, 23 തീയതികളിൽ കില ഐ പി പി എൽ കരിമ്പം ക്യാംപസിൽ നടക്കും. 45 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർ നേരിട്ട് IPPL ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്. Contact: 9895094110, 9074927190.
ഡി.എൻ.ബി.പോസ്റ്റ് എം.ബി.ബി.എസ്/ഡി.എൻ.ബി പോസ്റ്റ് ഡിപ്ലോമ പ്രവേശനം
2023-24 അധ്യയന വർഷം ഡി.എൻ.ബി.പോസ്റ്റ് എം.ബി.ബി.എസ്/ഡി.എൻ.ബി പോസ്റ്റ് ഡിപ്ലോമ, പ്രവേശനത്തിന് പ്രവേശന പരീക്ഷാ കമ്മീഷണർ ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഒപ്പം ഡി.എൻ.ബി പോസ്റ്റ് എം.ബി.ബി.എസ്/ഡി.എൻ.ബി പോസ്റ്റ് ഡിപ്ലോമ സീറ്റുകളിലേയ്ക്കുള്ള ഓപ്ഷൻ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. ഡി.എൻ.ബി.പോസ്റ്റ്, എം.ബി.ബി.എസ്, സീറ്റുകളിലേയ്ക്കുള്ള പ്രവേശനം ആഗ്രഹിക്കുന്നവർ നാഷണൽ ബോർഡ് ഒഫ് എക്‌സാമിനേഷൻ നടത്തിയ നീറ്റ് പി.ജി.2023 പ്രവേശന പരീക്ഷ അഭിമുഖീകരിച്ച് നിശ്ചിത യോഗ്യത നേടി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവരായിരിക്കണം. കൂടാതെ ഡി.എൻ.ബി പോസ്റ്റ് എം.ബി.ബി.എസ് 2023-24, സർക്കാർ അംഗീകൃത ഇൻഫർമേഷൻ ബുള്ളറ്റിനിൽ പ്രതിപാദിക്കുന്ന വിദ്യാഭ്യാസ യോഗ്യതയും/മറ്റ് യോഗ്യതകളും, നിബന്ധനകളും ബാധകമായിരിക്കും.
ഡി.എൻ. ബി.പോസ്റ്റ്, ഡിപ്ലോമ സീറ്റുകളിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷാർഥികൾ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയോടൊപ്പം പ്രവേശന പരീക്ഷ അഭിമുഖീകരിച്ചുള്ള യോഗ്യതയും നേടിയിരിക്കണം. കൂടാതെ ഡി.എൻ.ബി. പോസ്റ്റ് ഡിപ്ലോമ പ്രവേശനം സംബന്ധിച്ച 2023-24 സർക്കാർ അംഗീകൃത ഇൻഫർമേഷൻ ബുള്ളറ്റിനിൽ പ്രതിപാദിക്കുന്ന വിദ്യാഭ്യാസ യോഗ്യതയും/മറ്റ് യോഗ്യതകളും, നിബന്ധനകളും ബാധകമായിരിക്കും. ഓഗസ്റ്റ് 18 രാവിലെ 10 വരെയാണ് അപേക്ഷ നൽകുന്നതിനും ഓപ്ഷൻ രജിസ്റ്റർ ചെയ്യന്നതിനുമുള്ള അവസരം. ഇൻഫർമേഷൻ ബുള്ളറ്റിനും കൂടുതൽ വിവരങ്ങൾക്കും www.cee.kerala.gov.in കാണുക. ഹെൽപ് ലൈൻ നമ്പർ : 0471 25253000.
വിദ്യാർഥിനികൾക്ക് സ്‌പെഷ്യൽ സ്കോളർഷിപ്പ്
സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെട്ടതും, മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്‌സുകൾക്ക് പഠിക്കുന്നതും, മാതാവിനെയോ പിതാവിനെയോ അല്ലെങ്കിൽ ഇരുവരെയുമോ നഷ്ടപ്പെട്ടതുമായ വിദ്യാർഥിനികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്‌പെഷ്യൽ സ്കോളർഷിപ്പിന് അപേക്ഷ നൽകുന്നതുമായി ബന്ധപ്പെട്ട് വകുപ്പ് ഡയറക്റ്റർ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. അത് www.egrantz.kerala.gov.in, wwww.bcdd.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്‍റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടണം.

