ദേശീയ പതാകക്കൊപ്പം കാവി പതാക ഉയര്‍ത്താന്‍ ശ്രമം: തടഞ്ഞ് കര്‍ണാടക പോലീസ്

ബെലഗാവി: കര്‍ണാടകയില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ ദേശീയ പതാകക്കൊപ്പം കാവി പതാക ഉയര്‍ത്താനുള്ള ശ്രമം പോലീസ് തടഞ്ഞു. ബെലഗാവി ജില്ലയിലെ നിപാനിയില്‍ രണ്ട് മുന്‍സിപാലിറ്റി കോര്‍പറേറ്റര്‍മാരും അണികളുമാണ് കാവി പതാക ഉയര്‍ത്താന്‍ ശ്രമിച്ചത്. മുന്‍സിപാലിറ്റി കെട്ടിടത്തില്‍ ഇരു പതാകകളും ഒന്നിച്ചുയര്‍ത്താനായിരുന്നു ശ്രമം.നിപാനി മുന്‍സിപാലിറ്റിയിലെ കോര്‍പറേറ്റര്‍മാരായ വിനായക വാദേ, സഞ്ജയ സന്‍ഗവോകര്‍ എന്നിവരാണ് സംഭവത്തിനു പിന്നില്‍.വിവരമറിഞ്ഞെത്തിയ പോലീസ് ഉദ്യമത്തില്‍ നിന്ന് ഇവരെ തടയുകയായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →