പച്ചക്കറിയുടെയും ഭക്ഷ്യോത്പ്പനങ്ങളുടെയും വിലവർധന രാജ്യത്തെ വിലക്കയറ്റം ഉയർന്ന നിരക്കിലെത്തിച്ചു. വിലക്കയറ്റം ആറുശതമാനം വരെ ഉയരുമെന്ന റിസർവ് ബാങ്കിന്റെ പ്രതീക്ഷകൾ തെറ്റിച്ച് ജൂലൈയിൽ 7.44 ശതമാനമായി. ജൂണിൽ 4.81 ശതമാനമായിരുന്നു. ഭക്ഷ്യവില തോത് 11.51 ശതമാനമായി. പച്ചക്കറിവില മൈനസ് 9.3 നിന്ന് 37.34 ശതമാനമായും ഉയർന്നു. 15 മാസത്തെ ഉയർന്ന നിരക്കാണ് ഇപ്പോൾ. മത്സ്യം, മാംസം, ധാന്യങ്ങൾ എന്നിവയ്ക്ക് വില കൂടിയപ്പോൾ പഴവർഗങ്ങൾക്ക് വിലകുറഞ്ഞു.
പണപ്പെരുപ്പ നിരക്ക് 7.79 ശതമാനമായ 2022 മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ഉപഭോക്തൃ ഭക്ഷ്യവില സൂചിക (സിഎഫ്പിഐ) ജൂണിലെ 4.49 ശതമാനത്തിൽ നിന്ന് 11.51 ശതമാനമായി ഉയർന്നു. ഗ്രാമീണ മേഖലയിലെ പണപ്പെരുപ്പം 7.63 ശതമാനവും നഗരങ്ങളിലെ പണപ്പെരുപ്പം 7.20 ശതമാനവുമായി.
ഭക്ഷ്യപാനീയങ്ങളുടെ പണപ്പെരുപ്പം 4.63 ശതമാനത്തിൽ നിന്ന് 10.57 ശതമാനമായി ഉയർന്നു. ധാന്യങ്ങളുടെ പണപ്പെരുപ്പ് നിരക്ക് ജൂണിലെ 12.71 ശതമാനത്തിൽ നിന്ന് 13.04 ശതമാനമായി ഉയർന്നു. ഇന്ധനങ്ങളുടേയും മറ്റും പണപ്പെരുപ്പ നിരക്ക് 3.67 ശതമാനവുമാണ്

