സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ ചെങ്കോട്ടയില്‍ പ്രതിഷേധത്തിനു സാധ്യത; സുരക്ഷ കൂടുതല്‍ ശക്തമാക്കി

സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്കിടെ ചെങ്കോട്ടയില്‍ പ്രതിഷേധ സാധ്യത. മണിപ്പൂരിലെ കുക്കി, മെയ്തി വിഭാഗങ്ങളില്‍ നിന്നാണ് പ്രതിഷേധത്തിന് സാധ്യത ഉയര്‍ന്നിരിക്കുന്നത്.

പ്രധാന മന്ത്രി ചെങ്കോട്ടയില്‍ പ്രസംഗിക്കുമ്പോള്‍ പ്രതിഷേധമുണ്ടായേക്കുമെന്നാണ് വിവരം. ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കാണ് ഇതുസംബന്ധിച്ച സൂചന ലഭിച്ചത്.

ഇതേ തുടര്‍ന്ന് ചെങ്കോട്ടയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →