ലൈക്ക് കൂടുതൽ കിട്ടാന്‍ പൊലീസ് സ്റ്റേഷന്‍ ബോംബ് വച്ച് തകർക്കുന്ന റീൽ; 5 യുവാക്കൾ അറസ്റ്റിൽ

മലപ്പുറം: റീൽസിനു കൂടുതൽ ലൈക്ക് കിട്ടാന്‍ പൊലീസ് സ്റ്റേഷന്‍ ബോംബ് വച്ച് തകർക്കുന്ന വീഡിയോ നിർമ്മിച്ച 5 യുവാക്കൾ അറസ്റ്റിൽ. പുന്നക്കാട് സ്വദേശികളായ മുഹമ്മദ് റിയാസ്, സൽമാനുൽ ഫാരിസ്, മുഹമ്മദ് ജാസിം, സലിം ജിഷാദിയാൻ, മുഹമ്മദ് ഫവാസ് എന്നിവരാണ് പിടിയിലായത്. മേലാറ്റുർ പൊലീസ് സ്റ്റേഷന്‍ ബോംബ് വച്ച് തകർക്കുന്ന വീഡിയോയാണ് സിനിമാ ഡയലോഗിനൊപ്പം നിർമ്മിച്ചത്.

“ആർഡി വോഗ്” എന്ന പേരിലുള്ള ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് അക്കൗണ്ട് വഴിയാണ് വീഡിയോ പ്രചരിച്ചത്. അടുത്തിടെയിറങ്ങിയ പൃഥ്വിരാജ് ചിത്രത്തിലെ സംഭാഷണം ചേർത്താണ് യുവാക്കൾ വീഡിയോ നിർമ്മിച്ചത്. വീഡിയോയുടെ അവസാനം മേലാറ്റുർ പൊലീസ് സ്റ്റേഷന്‍ ബോംബ് വച്ച് തകർക്കുന്നത് ഗ്രാഫിക്സിലൂടെ കൃത്രിമമായി സൃഷ്ടിച്ചാണ് വീഡിയോയുടെ അവസാനിക്കുന്നത്. സോഷ്യൽ മീഡിയ വഴി പൊലീസിനെ അപകീർത്തിപ്പെടുത്തൽ, ലഹള സൃഷ്ട്ടിക്കൽ തുടങ്ങയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →