ഭാരത മാതാവിനെ കൊലപ്പെടുത്തിയെന്ന് പറഞ്ഞത്..; പ്രസ്താവന വിശദികരിച്ച് രാഹുല്‍

അവിശ്വാസ പ്രമേയ ചര്‍ച്ചയിലെ രണ്ട് മണിക്കൂര്‍ 13 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ മണിപ്പൂരിനായി മോദി ചിലവഴിച്ചത് രണ്ട് മിനിറ്റ് മാത്രമാണെന്ന് രാഹുല്‍ ഗാന്ധി.ഈ 2 മിനിറ്റിലും പ്രധാനമന്ത്രി മണിപ്പൂരിനെ കളിയാക്കി ചിരിച്ചു. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ അത്തരം കാര്യങ്ങള്‍ പറയാന്‍ പാടില്ലായിരുന്നു.

പ്രധാനമന്ത്രിയോട് എനിക്ക് മറുപടി പറയേണ്ടതില്ല.മണിപ്പൂരില്‍ ഭാരത് മാതാ കൊല്ലപ്പെട്ടപ്പോഴും പ്രധാനമന്ത്രി കളിചിരിയിലായിരുന്നു. പ്രധാനമന്ത്രിക്ക് എന്റെ മുഖം ടിവിയില്‍ കാണാന്‍ താല്‍പ്പര്യമില്ലെന്ന് എനിക്കറിയാമെന്നും രാഹുല്‍ പറഞ്ഞു.
2 ദിവസത്തിനുള്ളില്‍ ഇന്ത്യന്‍ സൈന്യത്തിന് മണിപ്പൂരിലെ മുഴുവന്‍ അക്രമങ്ങളും നിയന്ത്രിക്കാനാകുമായിരുന്നു. എന്നാല്‍ ആ തീ അണയ്ക്കുന്നത് പ്രധാനമന്ത്രി വിലക്കി. തീ അണയ്ക്കാനല്ല, മണിപ്പൂരിനെ കത്തിക്കാനാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നതെന്നും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഭാരതമാതാവിനെ സംരക്ഷിക്കാന്‍ നിലകൊള്ളും’

ഭാരതമാതാവിനെതിരെ എവിടെ ആക്രമണമുണ്ടായാലും ഞാന്‍ അവിടെ പ്രതിരോധത്തില്‍ നില്‍ക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.രാജ്യത്തെ സംരക്ഷിക്കാന്‍ എല്ലാ മുന്നണിയിലും ഞാന്‍ നില്‍ക്കും.മണിപ്പൂര്‍ സംസ്ഥാനം കത്തിയെരിയുന്നത് പ്രധാനമന്ത്രി മറന്നതായി തോന്നുന്നു.പാര്‍ലമെന്റിന്റെ നടുത്തളത്തിലിരുന്ന് പ്രധാനമന്ത്രി ചിരിക്കുകയാണ്.വിഷയം കോണ്‍ഗ്രസോ ഞാനോ ആയിരുന്നില്ല, മണിപ്പൂരില്‍ എന്താണ് സംഭവിക്കുന്നത്, എന്തുകൊണ്ട് ഇത് തടയുന്നില്ല എന്നതായിരുന്നു വിഷയം.മണിപ്പൂരില്‍ ബിജെപി ഇന്ത്യയെ കൊന്നൊടുക്കിയെന്നും അദ്ദേഹം വിമര്‍ശിച്ചു.

കുക്കി പ്രദേശത്ത് മെയ്‌തേയിയെ കൊണ്ടുപോകുന്നത് വിലക്കി..’

മണിപ്പൂരിലെ കുക്കി മേഖലയില്‍ ഞാന്‍ പോയപ്പോള്‍ നിങ്ങളുടെ സുരക്ഷാസംഘത്തില്‍ ഒരു മെയ്‌തേയി ഉണ്ടാകരുതെന്ന് എന്നോട് പറഞ്ഞിരുന്നു. ഉണ്ടെങ്കില്‍ ഞങ്ങള്‍ അവനെ കൊല്ലുമെന്നും എന്നോട് പറഞ്ഞു.അതുപോലെ, ഞാന്‍ മെയ്‌തേയ് പ്രദേശത്ത് പോയപ്പോള്‍, ഒരു കുക്കിയും നിങ്ങളുടെ കൂടെ ഉണ്ടാകരുതെന്നും ഉണ്ടെങ്കില്‍ മെയ്‌തേയ് വിഭാഗക്കാര്‍ അയാളെ കൊല്ലുമെന്നും എനിക്ക് മുന്നറിയിപ്പ് ലഭിച്ചു. മണിപ്പൂര്‍ ഒരു സംസ്ഥാനമല്ല, ഇപ്പോള്‍ രണ്ട് സംസ്ഥാനങ്ങളാണ്.മണിപ്പൂര്‍ കൊല്ലപ്പെട്ടു, അതിനെ കീറിമുറിച്ചു. അതുകൊണ്ടാണ് ഞാന്‍ ഇന്ത്യ കൊല്ലപ്പെട്ടു എന്ന് പറഞ്ഞതെന്നും രാഹുല്‍ വിശദീകരിച്ചു.

19 വര്‍ഷത്തിനിടെ ഇതുപോലൊന്ന് കണ്ടിട്ടില്ല’

19 വര്‍ഷമായി താന്‍ രാഷ്ട്രീയത്തിലുണ്ടെന്നും എന്നാല്‍ മണിപ്പൂരില്‍ കണ്ടത് തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.മണിപ്പൂരിനെ രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →