നായ കുറുകെ ചാടി അപകടം; വാഹനാപകടത്തില്‍ പരിക്കേറ്റ തങ്കച്ചന്‍ വിതുര സുഖം പ്രാപിച്ചു

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ നടന്‍ തങ്കച്ചന്‍ വിതുര സുഖം പ്രാപിച്ച് വരുന്നു. വിതുരയിലെ വീട്ടില്‍ നിന്നു തിരുവനന്തപുരത്തേക്ക് സ്‌റ്റേജ് പരിപാടിക്കായി കാറില്‍ പോകവേ കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നോടെ തൊളിക്കോട് പതിനെട്ടാം കല്ലിന് സമീപമായിരുന്നു അപകടം.

തങ്കച്ചനായിരുന്നു വാഹനം ഓടിച്ചിരുന്നത്. നായ കുറുകെ ചാടിയതിനെ തുടര്‍ന്നു വെട്ടിത്തിരിച്ച കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന മണ്ണുമാന്തിയില്‍ തട്ടുകയായിരുന്നു. നെഞ്ചിലും കഴുത്തിലും പരുക്കേറ്റു.

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. പരുക്ക് ഗുരുതരമല്ലെന്ന് തങ്കച്ചന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →