കൊച്ചി: മൂവാറ്റുപുഴയിൽ വാഴവെട്ടിയ സ്ഥലത്ത് കെഎസ്ഇബി ഉദോഗസ്ഥർ പരിശോധന നടത്തി. കൃഷി വകുപ്പ് ഉദോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. ഇരു കൂട്ടരും കൃഷി നാശം വിലയിരുത്തി. അതിനിടെ, ഇന്ന് കോതമംഗലത്ത് കെഎസ്ഇബി- കൃഷി വകുപ്പ് യോഗം ചേരും.
ഉച്ച സമയത്ത് നടത്തിയ പരിശോധനയിൽ ലൈനിനു 6.8 മീറ്റർ തറ നിരപ്പിൽ നിന്നും ഉയരം കണ്ടെത്തിയതായി കെഎസ്ഇബി പറയുന്നു. രാത്രിയോടെ നടത്തിയ പരിശോധനയിൽ 7.1 മീറ്റർ ഉയരം ആണ് കണ്ടെത്തിയത്. ചൂട് കൂടുന്ന സമയത്ത് ലൈനിനു താഴ്ച്ച സംഭവിച്ചിരിക്കാമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ.
220 കെവി പവർ ലൈനിനു തറ നിരപ്പിന് കുറഞ്ഞത് 7 മീറ്റർ ഉയരം ആണ് വേണ്ടതെന്നും അധികൃതർ പറയുന്നു.

