ഹോക്കി: മലേഷ്യയെതകര്‍ത്ത് ഇന്ത്യ

ചെന്നൈ: ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഹോക്കിയില്‍ മലേഷ്യയെ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. 15-ാം മിനുട്ടില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗിന്റെ പാസില്‍നിന്ന് കാര്‍ത്തി സെല്‍വം ആണ് ഇന്ത്യക്കായി ആദ്യഗോള്‍ നേടിയത്. 32-ാം മിനുട്ടില്‍ ഹാര്‍ദിക് സിംഗ് സ്‌കോര്‍ രണ്ടാക്കി. 42-ാം മിനുട്ടില്‍ പെനാല്‍ട്ടി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ച് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് ഇന്ത്യയുടെ മൂന്നാംഗോളിന് ഉടമയായി. രണ്ടു പെനാല്‍ട്ടി കോര്‍ണറുകള്‍ നഷ്ടപ്പെടുത്തിയ ശേഷമാണ് ഹര്‍മന്‍പ്രീത് ഇത്തവണ ലക്ഷ്യം കണ്ടത്. 53-ാം മിനുട്ടില്‍ ഗുര്‍ജന്‍ സിംഗും തൊട്ടടുത്ത മിനുട്ടില്‍ ഗുജ്‌രാജ് സിംഗും ഇന്ത്യന്‍ പട്ടിക പൂര്‍ത്തിയാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →