കോട്ടയം :ഹിന്ദുമത വിശ്വാസങ്ങളെ പരസ്യമായി ആക്ഷേപിച്ച് ഭരണഘടനാ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ കേരള നിയമസഭാ സ്പീക്കർ ഹിന്ദു സമൂഹത്തോട് മാപ്പ് പറയണമെന്ന് അഖില കേരള വിശ്വകർമ്മ മഹാസഭ ഉന്നതാധികാര സമതി ആവശ്യപ്പെട്ടു.
എം.വി രാജഗോപാലൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വി.റ്റി.റെജി കോട്ടയം, റ്റി.കെ.സോമശേഖരൻ പുനലൂർ, അഡ്വ.പി. രഘുനാഥ് കൊല്ലം , ഇ.എൻ.ഗോപാലകൃഷ്ണൻ മീനച്ചിൽ, ആറ്റൂർ ശരച്ചന്ദ്രൻ കൊല്ലം, പ്രദീപ് ചെമ്പോ ലിൽ എം.എൻ .വിജയൻ എന്നിവർ ഈ വിഷയം വിശദീകരിച്ചു. റ്റി.കെ.സോമശേഖരൻ യോഗത്തിൽ സ്വാഗതവും ഇ .എൻ . ഗോപാലകൃഷ്ണൻ കൃതജ്ഞതയും പറഞ്ഞു.

