ചേർത്തലയിൽ മണ്ണ് മാന്തി യന്ത്രം ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ആലപ്പുഴ: ചേർത്തലയിൽ മണ്ണ് മാന്തി യന്ത്രം ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പട്ടണക്കാട് പഞ്ചായത്ത് ഏഴാം വാർഡിൽ കിഴക്കെവെളി അനിരുദ്ധന്‍റെ മകൻ അഭിജിത് (21) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നാലുകുളങ്ങര സ്വദേശി അനുദേവിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ പൊലീസ് സ്റ്റേഷനു മുന്നിൽ വെച്ചാണ് അപകടം ഉണ്ടായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →