അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് ആശ്വാസം;

ന്യൂഡൽഹി: അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിക്കൊണ്ടുള്ള സൂറത്ത് കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഇതോടെ രാഹുലിന് എംപി സ്ഥാനം തിരിച്ചു കിട്ടും. അപകീർത്തി കേസിൽ രാഹുലിന് അയോഗ്യത പ്രഖ്യാപിച്ചു കൊണ്ടുള്ള വിധി ഗുജറാത്ത് ഹൈക്കോടതി സ്റ്റേ ചെയ്യാതിരുന്ന സാഹചര്യത്തിലാണ് രാഹുൽ സുപ്രീം കോടതിയെ സമീപിച്ചത്.

2019ലാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. കോലാറിൽ ലോക്സസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് വന്നതെന്തു കൊണ്ടാണെന്ന രാഹുലിന്‍റെ പ്രസ്താവന ചൂണ്ടിക്കാട്ടി പൂർണേഷ് ഈശ്വർ മോദി നൽകിയ പരാതിയിലാണ് നടപടി.

കഴിഞ്ഞ മാർച്ച് 23നാണ് സൂറത്ത് കോടതി രാഹുലിനെ രണ്ട് വർഷത്തേക്ക് ശിക്ഷിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →