ആലുവയിൽ അഞ്ചുവയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പിന്നാലെ മലപ്പുറത്ത് പീഡനത്തിനിരയായി നാലു വയസുകാരി

മലപ്പുറം: മലപ്പുറം ചേളാരിയിൽ അതിഥി തൊഴിലാളികളുടെ മകളായ നാല് വയസുകാരി പീഡനത്തിന് ഇരയായി. മദ്ധ്യപ്രദേശ് സ്വദേശികളുടെ മകളാണ് . മധ്യപ്രദേശ് സ്വദേശിയായ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.2023 ഓ​ഗസ്റ്റ് 3 ന് ഉച്ചയോടെയാണ് സംഭവം. അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാട്ടേഴ്‌സിൽ അടുത്തുള്ള മുറിയിൽ താമസിക്കുന്നയാളാണ് കുട്ടിയെ പീഡിപ്പിച്ചത്. തിരൂരങ്ങാടി പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് പ്രതി.കുട്ടിയെ വീട്ടിനുള്ളിൽ കാണാതായതിനെ തുടർന്ന് കുഞ്ഞിന്റെ മാതാവ് നടത്തിയ തിരച്ചിലിലാണ് അടുത്ത മുറിയിൽ നിന്നും കുട്ടി കരഞ്ഞുകൊണ്ടിറങ്ങിവരുന്നത് കണ്ടത്. തുടർന്ന് സംശയം തോന്നിയ മാതാവ് പൊലീസിൽ വിവരമറിയിച്ചു. പിന്നാലെ നടത്തിയ വൈദ്യപരിശോധനയിലാണ് പീഡനത്തിനിരയായെന്ന് കണ്ടെത്തിയത്. ആദ്യം തേഞ്ഞിപ്പലം പൊലീസ് കസ്റ്റിഡിയിലെടുത്ത പ്രതിയെ തിരൂരങ്ങാടി പൊലീസിന് കൈമാറുകയായിരുന്നു. ആലുവയിൽ അഞ്ചുവയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ നടുക്കം മാറുംമുൻപേയാണ് പുതിയ സംഭവം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →