ടറോബ: ആദ്യ ടി20യിൽ ഇന്ത്യയെ നാല് റണ്‍സിന് പരാജയപ്പെടുത്തി വെസ്റ്റിന്‍ഡീസ്. 150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 145 റണ്‍സിന് അടിയറവ് പറയുകയായിരുന്നു. ഇതോടെ 5 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ വിൻഡീസ് 1–0ന് മുന്നിലെത്തി. 19 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ ജയ്സൻ ഹോൾഡറാണ് പ്ലെയർ ഓഫ് ദ മാച്ച്.
അവസാന ഓവറിൽ ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടത് 10 റൺസ് മതിയായിരുന്നു. റൊമാരിയോ ഷെപ്പേഡ് എറിഞ്ഞ ഓവറിൽ 2 വിക്കറ്റ് സ്വന്തമാക്കി വെറും 5 റൺസ് മാത്രമായിരുന്നു വഴങ്ങിയത്. മത്സരത്തിൻ്റെ തുടക്കം മുതൽ ഇന്ത്യ കളിമറന്നു കളിക്കുകയായിരുന്നു. 22 പന്തില്‍ നിന്ന് മൂന്ന് സിക്‌സും രണ്ട് ഫോറുമടക്കം 39 റണ്‍സെടുത്ത തിലക് വർമ മാത്രമായിരുന്നു ഇന്ത്യയ്ക്കായി ബേധപെട്ട സ്കോർ കണ്ടെത്തിയത്.

