ഡൽഹി ഭരണ നിയന്ത്രണ ബിൽ ലോക്സഭ പാസാക്കി; പ്രതി​പ​ക്ഷം ഇറ​ങ്ങി​പ്പോ​യി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ഉ​ദ്യോ​സ്ഥ​രു​ടെ നി​യ​മ​ന​വും സ്ഥ​ലം​മാ​റ്റ​വു​മു​ൾ​പ്പെ​ടെ അ​ധി​കാ​ര​ങ്ങ​ൾ ലെ​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ​ക്ക് ന​ൽ​കാ​ൻ വ്യ​വ​സ്ഥ ചെ​യ്യു​ന്ന ബി​ൽ ലോ​ക്സ​ഭ പാ​സാ​ക്കി. നാ​ലു മ​ണി​ക്കൂ​ർ നീ​ണ്ട ച​ർ​ച്ച​യ്ക്കു​ശേ​ഷം പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഇ​റ​ങ്ങി​പ്പോ​ക്കി​നി​ടെ​യാ​ണ് ഓ​ർ​ഡി​ന​ൻ​സി​നു പ​ക​ര​മാ​യു​ള്ള ബി​ൽ സ​ഭ പാ​സാ​ക്കി​യ​ത്.

ഇ​നി രാ​ജ്യ​സ​ഭ കൂ​ടി പാ​സാ​ക്ക​ണം. വൈ​എ​സ്ആ​ർ കോ​ൺ​ഗ്ര​സ്, ബി​ജെ​ഡി, തെ​ലു​ങ്കു​ദേ​ശം പാ​ർ​ട്ടി തു​ട​ങ്ങി​യ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ രാ​ജ്യ​സ​ഭ​യി​ലും ബി​ൽ പാ​സാ​ക്കു​ന്ന​ത് സ​ർ​ക്കാ​രി​ന് എ​ളു​പ്പ​മാ​യി. ക​ഴി​ഞ്ഞ​ദി​വ​സം ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി നി​ത്യാ​ന​ന്ദ റാ​യ് ആ​ണു സ​ഭ​യു​ടെ മേ​ശ​പ്പു​റ​ത്തു​വ​ച്ച​ത്. ഇ​ന്ന​ലെ ച​ർ​ച്ച​യി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​പ്ര​തി​പ​ക്ഷ​ത്തെ അ​തി​രൂ​ക്ഷ​മാ​യാ​ണു വി​മ​ർ​ശി​ച്ച​ത്.

Lകേ​ന്ദ്ര ഭ​ര​ണ​പ്ര​ദേ​ശ​മാ​യ ഡ​ൽ​ഹി​ക്കു വേ​ണ്ടി നി​യ​മ​ങ്ങ​ളു​ണ്ടാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് പൂ​ർ​ണ അ​ധി​കാ​ര​മു​ണ്ടെ​ന്നു ഷാ ​വ്യ​ക്ത​മാ​ക്കി. ബി​ൽ പാ​സാ​ക്കു​ന്ന​തോ​ടെ പ്ര​തി​പ​ക്ഷ സ​ഖ്യം ത​ക​രും. അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡ​ൽ​ഹി സ​ർ​ക്കാ​ർ നി​യ​മ​വും ച​ട്ട​ങ്ങ​ളു​മൊ​ന്നും പാ​ലി​ക്കു​ന്നി​ല്ല. നി​യ​മ​സ​ഭ​യോ മ​ന്ത്രി​സ​ഭാ യോ​ഗ​മോ പോ​ലും കൃ​ത്യ​മാ​യി ചേ​രാ​റി​ല്ല. സ​ഖ്യ ധ​ർ​മ​മെ​ന്ന നി​ല​യ്ക്കു ബി​ല്ലി​നെ എ​തി​ർ​ക്കു​ക​യ​ല്ല, ഡ​ൽ​ഹി​യു​ടെ ന​ന്മ​യ്ക്കു​വേ​ണ്ടി ബി​ല്ലി​നെ അ​നു​കൂ​ലി​ക്കു​ക​യാ​ണു വേ​ണ്ട​ത്- ഷാ ​പ്ര​തി​പ​ക്ഷ​ത്തോ​ടു പ​റ​ഞ്ഞു. മു​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു ഉ​ൾ​പ്പെ​ടെ നേ​താ​ക്ക​ൾ ഡ​ൽ​ഹി​ക്ക് സം​സ്ഥാ​ന പ​ദ​വി ന​ൽ​ക​രു​തെ​ന്ന നി​ല​പാ​ടു​കാ​രാ​യി​രു​ന്നെ​ന്നും അ​മി​ത് ഷാ.

​എ​ന്നാ​ൽ, തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ർ​ക്കാ​രി​ന്‍റെ അ​ധി​കാ​ര​ങ്ങ​ൾ ക​വ​ർ​ന്നെ​ടു​ക്കു​ന്ന​താ​ണു ബി​ല്ലെ​ന്ന് ലോ​ക്സ​ഭ​യി​ലെ കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി പ​റ​ഞ്ഞു. ഫെ​ഡ​റ​ൽ സ്വ​ഭാ​വ​ത്തി​നു വി​രു​ദ്ധ​മാ​ണ് സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ന്നു ശ​ശി ത​രൂ​ർ കു​റ്റ​പ്പെ​ടു​ത്തി. അ​തി​നി​ടെ, ബി​ൽ കീ​റി​യെ​റി​ഞ്ഞ എ​എ​പി അം​ഗം സു​ശീ​ൽ കു​മാ​ർ റി​ങ്കു​വി​നെ സ്പീ​ക്ക​ർ ഓം ​ബി​ർ​ള ഈ ​സ​മ്മേ​ള​ന കാ​ല​യ​ള​വി​ൽ സ​സ്പെ​ൻ​ഡ് ചെ​യ്തു. പ്ര​തി​പ​ക്ഷ​ത്തി​നൊ​പ്പം ബി​ആ​ർ​എ​സ് അം​ഗ​ങ്ങ​ളും ബി​ല്ലി​നെ എ​തി​ർ​ത്ത് സ​ഭ​യി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →